വി.പി.സത്യന്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റ്
ഓസ്റ്റിന്‍: അമേരിക്കയിലെ മലയാളി ഫുട്‌ബോള്‍ ടീമുകളെ പങ്കെടുപ്പിച്ചു നടക്കുന്ന രണ്ടാമത് നോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കര്‍ ലീഗിന്റെ (NAMSL,വി.പി.സത്യന്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റ്) വാര്‍ത്താ സമ്മേളനവും അതോടൊപ്പം മത്സര ഷെഡ്യൂളും ഓസ്റ്റിനില്‍ പ്രഖ്യാപിച്ചു.
നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി ഫുട്‌ബോള്‍ മാമാങ്കത്തിനു ഇത്തവണ ആതിഥ്യം വഹിക്കുന്ന ഓസ്റ്റിന്‍ സ്‌ട്രൈക്കേഴ്സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികള്‍. ഇതോടൊപ്പം നറുക്കെടുപ്പിലൂടെ ടീമുകളുടെ മത്സരക്രമങ്ങളും പൂര്‍ത്തിയാക്കി.
പ്രസിഡന്റ് അജിത് വര്‍ഗീസ്, വൈ.പ്രസിഡറന്റ് പ്രദീപ് ഫിലിപ്പ്, സെക്ടട്ടറി മാറ്റ് വര്‍ഗീസ്, ട്രഷറര്‍ ജോ ചെറുശ്ശേരി, ജോയിന്റ് ട്രഷറര്‍ ആശാന്ത് ജേക്കബ്, സിജോ സ്റ്റീഫന്‍ (പബ്ലിക് റിലേഷന്‍ ഓസ്റ്റിന്‍ സ്ട്രൈക്കേഴ്സ് ബോര്‍ഡ് അംഗങ്ങള്‍, മുഖ്യ സ്‌പോണ്‍സര്‍ ജിബി പാറക്കല്‍ (പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ്) ഓസ്റ്റിന്‍ സ്ട്രൈക്കേഴ്സ്, വൈ. പ്രസിഡന്റ് പ്രശാന്ത് വിജയന്‍, സെക്രട്ടറി താരിഖ് ഇസ്മായില്‍ തുടങ്ങിയവരും ഓസ്റ്റിനിലെ സാമൂഹിക സാംസ്‌കാരിക സംഘടനകളായ ഗ്രേറ്റര്‍ ഓസ്റ്റിന്‍ മലയാളി അസോസിയേഷന്‍, ഓസ്റ്റിന്‍ താളം, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഓസ്റ്റിന്‍ എന്നിവരുടെ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.
അജിത് വര്‍ഗീസ് സ്വാഗതം ആശംസിച്ചു. താരിഖ് ഇസ്മായില്‍ ടൂര്‍ണമെന്റ് ഫോര്‍മാറ്റ് വിവരിച്ച് നറുക്കെടുപ്പ് നടത്തി. പ്രശാന്ത് വിജയന്‍ നന്ദി പ്രകാശിപ്പിച്ചു.