നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗ് പ്ലാറ്റിനം സ്പോൺസറായി പിഎസ്ജി ഗ്രൂപ്പ്

ടെക്‌സസ് ∙ ഓസ്റ്റിനിൽ നടക്കുന്ന രണ്ടാം വർഷ നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗിന്റെ (എൻഎഎംഎസ്എൽ) പ്ലാറ്റിനം സ്പോൺസറായി പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസിനെ പ്രഖ്യാപിച്ചു. 

ഓസ്റ്റിൻ സ്‌ട്രൈക്കർ പ്രസിഡന്റ് അജിത് വർഗീസ്, വൈസ് പ്രസിഡന്റ് പ്രശാന്ത് വിജയൻ, സെക്രട്ടറി താരിഖ് ഇസ്മായിൽ, ട്രഷറർ ബിജോയ് ജെയിംസ്, മറ്റ് ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് ബോർഡ് അംഗങ്ങളും പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ജിബി പാറക്കലുമായി ചർച്ച നടത്തിയ ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. 

ഐടി സേവനങ്ങൾ, പിഎസ്ജി ഇൻഫോ ബിസ്,  ഫാമുകൾ, വാണിജ്യം, ഹോസ്പിറ്റാലിറ്റി, വിനോദം, ഫോറിൻ സെയിൽസ് ആൻഡ് അക്വിസിഷൻസ്, ഹോൾഡിംഗ്സ്, ബിൽഡേഴ്സ് & ഡെവലപ്പർമാർ, പാറക്കൽ ചാരിറ്റി ഇന്റർനാഷണൽ തുടങ്ങി നിരവധി മേഖലകളിൽ പിഎസ്ജി ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്.

ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് സോക്കർ ക്ലബാണ് ഓഗസ്റ്റ്  5 , 6 , 7 തീയതികളിൽ നടക്കുന്ന ഈ മെഗാ ടൂർണമെന്റിനു  സംഘാടകരാകുന്നത്. അമേരിക്കയിലും കാനഡയിൽ നിന്നുമായി ഇരുപതോളം മലയാളി സോക്കർ ടീമുകൾ പങ്കെടുക്കും. പ്രസിഡറന്റ് അജിത് വർഗീസ് (ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ്),വൈസ് പ്രസിഡറന്റ് പ്രദീപ് ഫിലിപ്പ് (എഫ്സി കാരോൾട്ടൻ, ഡാലസ്), സെക്രട്ടറി മാറ്റ് വർഗീസ് (ഫിലി ആഴ്‌സണൽ ), ട്രഷറർ ജോ ചെറുശ്ശേരി (ബാൾട്ടിമോർ ഖിലാഡിസ്), ജോയിന്റ് ട്രഷറർ ആശാന്ത്  ജേക്കബ് (ഹൂസ്റ്റൺ യുണൈറ്റഡ് ), സിജോ  സ്റ്റീഫൻ (പബ്ലിക് റിലേഷൻ, ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ്),  എന്നിവരടങ്ങുന്ന  കമ്മറ്റിയാണ് ഈ വർഷത്തെ ടൂർണമെന്റിന് നേതൃത്വം നൽകുന്നത്. ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.