രണ്ടാമത് നോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കര്‍ ലീഗ് ഓഗസ്റ്റില്‍ .
ഓസ്റ്റിന്‍ (ടെക്സാസ്): രണ്ടാമത് നോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കര്‍ ലീഗിന് (N-A-MSL)ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കയാണ് ഓസ്റ്റിന്‍. ഓസ്റ്റിന്‍ സ്ട്രൈക്കേഴ്സ് സോക്കര്‍ ക്ലബാണ് ഓഗസ്റ്റില്‍ നടക്കുന്ന ഈ ടൂര്‍ണമെന്റിന് വേദിയൊരുക്കുന്നത്. അമേരിക്കയിലെ കാനഡയില്‍ നിന്നുമായി 21 മലയാളി സോക്കര്‍ ക്ലബുകള്‍ ഇത്തവണ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.
അമേരിക്കയിലേയും കാനഡയിലെയും മലയാളി ഫുട്‌ബോള്‍ ക്‌ളബുകളുടെ സംഘടനയാണ് നോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കര്‍ ലീഗ് (NAMSL). മലയാളികളുടെ അഭിമാനവും ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ മുന്‍ നായകനുമായിരുന്ന മണ്മറഞ്ഞ വി.പി സത്യന്റെ പേരിലുള്ള എവര്‍ റോളിങ്ങ് ട്രോഫി ടൂര്‍ണമെന്റാണിത്. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ നടന്ന പ്രഥമ ടൂര്‍ണമെന്റ് വന്‍ വിജയമായിരുന്നു.
NAMSL പ്രസിഡന്റ് അജിത് വര്‍ഗീസ് (ഓസ്റ്റിന്‍ സ്ട്രൈക്കേഴ്സ്), വൈ.പ്രസിഡറന്റ് പ്രദീപ് ഫിലിപ്പ് (എഫ്‌സി കാരോള്‍ട്ടന്‍, ഡാലസ്), സെക്ടട്ടറി മാറ്റ് വര്‍ഗീസ് (ഫിലി ആഴ്സണല്‍), ട്രഷറര്‍ ജോ ചെറുശ്ശേരി (ബാള്‍ട്ടിമോര്‍ ഖിലാഡിസ്), ജോയിന്റ് ട്രഷറര്‍ ആശാന്ത് ജേക്കബ് (ഹൂസ്റ്റണ്‍ സ്ട്രൈക്കേഴ്സ്), സിജോ സ്റ്റീഫന്‍ (പബ്ലിക് റിലേഷന്‍, ഓസ്റ്റിന്‍ സ്ട്രൈക്കേഴ്സ്), എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കുന്നത്.